India's skill level high, Pakistan's not quite there: Sarfraz Ahmed<br />ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയ പാക്കിസ്ഥാന് ക്യാപ്റ്റനെതിരേ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുത്തതുള്പ്പെടെ സര്‍ഫ്രാസ് അഹമ്മദിന്റെ തീരുമാനങ്ങള്‍ പാളിയതായി മുന്‍ ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണ് ഉള്‍പ്പെടെയുള്ള നിരീക്ഷകരും വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ ബാറ്റിംഗ് നിര സാങ്കേതികമായി തങ്ങളേക്കാള്‍ മികച്ചവരാണെന്നും പാക് താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അത്ര മികവ് പോരെന്നുമായിരുന്നു സര്‍ഫ്രാസിന്റെ നിലപാട്.<br />#INDvPAK #AsiaCup